ചിന്നവർ മന്ത്രിസഭയിൽ..! ഉദയനിധി സ്റ്റാലിൻ മന്ത്രിയായി അധികാരമേറ്റു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രിയായാണ് അധികാരമേറ്റത്. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആർ.എന്‍.രവി സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉള്‍പ്പെടെ പ്രമുഖ ഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 2021ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു ഉദയനിധി.
തമിഴ് ചലച്ചിത്രതാരവും നിർമാതാവുമായ ഉദയനിധി ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി കൂടിയാണ്. ചെപ്പോക്ക്-തിരുവെള്ളിക്കേണിയിൽനിന്നുള്ള എംഎൽഎയാണ്. ഉദയനിധിയെ ഉൾപ്പെടുത്തുന്നതിനുപുറമേ മന്ത്രിസഭാ പുനഃസംഘടനയ്ക്കും മുഖ്യമന്ത്രി സ്റ്റാലിൻ ആലോചിക്കുന്നുണ്ട്.
Leave A Comment