പാർട്ടിയെ പടുത്ത ഭൂതകാലം എല്ലാ പാർട്ടി പ്രവർത്തകരും നേതാക്കളും ഓർക്കണം: എം.വി. ഗോവിന്ദൻ
മലപ്പുറം: തെറ്റായ പ്രവണതകൾ ഉണ്ടാകരുത്, പാർട്ടി പ്രവർത്തകരും നേതാക്കളും തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ പടുത്ത ഭൂതകാലം പ്രവർത്തകരും നേതാ ക്കളും ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച്‌ച നടന്ന പി.എ. മുഹമ്മദിൻ്റെ അനുസ്‌മരണ ചടങ്ങിലാണ് സിപിഎം മുതിർന്ന നേതാവിൻ്റെ പ്രതികരണം. എത്ര പേർ ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്. തുടർച്ചയായി രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ കാണുന്നുണ്ട്. ഇതിനെതിരേ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
Leave A Comment