'സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി രക്ഷപ്പെടില്ല': ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിൽ
തിരുവനന്തപുരം: നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ താരം കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ഭീമൻ രഘു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.ചിന്തിക്കാൻ കഴിയുന്നവർക്ക് പ്രവർത്തിക്കാൻ പറ്റിയ പാർട്ടിയല്ല ബിജെപി. കഴിവുകൾ കാണിക്കാൻ ബിജെപി അവസരം തരുന്നില്ല.
2014-ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു. കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി രക്ഷപ്പെടില്ലെന്നും ഭീമൻ രഘു പറഞ്ഞു.
നേരത്തെ സംവിധായകൻ രാജസേനനും ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ചാണ് രാജസേനനും ബിജെപി വിട്ടത്.
Leave A Comment