ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് രാഹുലിന്റെ പ്രസംഗത്തെ ഭയന്ന്: വേണുഗോപാല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വിചാരണക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി കഴിഞ്ഞെന്ന് വേണുഗോപാല്‍ പറഞ്ഞു.സ്പീക്കറുടെ സാങ്കേതികമായ അനുമതി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ലോക്സഭയില്‍ രാഹുലിന്റെ പ്രസംഗം തടയാന്‍ വേണ്ടിയാണ് അത് വൈകിപ്പിക്കുന്നത്. രാഹുലിന്റെ പ്രസംഗത്തെ കേന്ദ്ര സര്‍ക്കാരിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പുര്‍ കത്തുമ്പോള്‍ പോലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നില്ല. മോദിയെ പാര്‍ലമെന്റിലെത്തിക്കാനാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഇല്ലെന്ന് പ്രതിപക്ഷത്തിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
Leave A Comment