ഭാര്യക്കെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ: ജെയ്ക്
കോട്ടയം: തന്റെ ഭാര്യയ്ക്കെതിരായ സെബര്‍ ആക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്. ഇത് തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയാറാകുന്നില്ലെന്നും ജെയ്ക് ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തന്നെ വിളിച്ചത് നാലാംകിടക്കാരനെന്നാണ്. പുതുപ്പള്ളിക്കാര്‍ ഇതിനെല്ലാം മറുപടി നല്‍കും. തെരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാനില്ലെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദത്തിന് മറുപടിയായി 2021ലെ തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ ചരിത്രത്തിലുണ്ടെന്നും ജെയ്ക് പ്രതികരിച്ചു.
Leave A Comment