രാഷ്ട്രീയം

കരുവന്നൂർ :'തെറ്റ് ഏറ്റുപറഞ്ഞ് സിപിഎം ഇഡിയുമായി സഹകരിക്കണമെന്ന് വി മുരളീധരൻ

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇഡി അന്വേഷണവുമായി സിപിഎം സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാൻ എസി മൊയ്തീനെ വിളിച്ചപ്പോൾ സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്. ബാങ്കുമായി ബന്ധമുള്ളവർ പറയുന്നത് പാർട്ടി ബലിയാടാക്കി എന്നാണ്. 

പാർട്ടി നേതൃത്വം തീരുമാനിച്ച് നടപ്പാക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്. തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന്‍റെ  പങ്കാളിത്തം വ്യക്തമാണ്. കേന്ദ്രം വേട്ടയാടുന്നു എന്ന പതിവ് ക്യാപ്സ്യൂളുമായി എം.വി ഗോവിന്ദൻ വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment