രാഹുൽ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യ നിഷേധമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ഇന്ത്യൻ ജനത രാഹുൽ ഗാന്ധിയെ തങ്ങളുടെ യഥാർത്ഥ നായകനായി അംഗീകരിച്ചതിന്റെ വെപ്രാളത്തിലാണ് ബിജെപി, ‘ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. രാഹുൽ ഗാന്ധിക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റം. മുഴുവൻ ഹിന്ദുക്കളുടെയും അപ്പോസ്തലനാകാനാണ് മോദി ശ്രമിക്കുന്നതെന്നും സുധാകരൻ.വിശ്വാസിയായ രാഹുൽ ഗാന്ധിക്ക് ക്ഷേത്രദർശനം പോലും അനുവദിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സംഘപരിവാര്‍ അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ്.
Leave A Comment