കസേര നൽകിയില്ല, നിരന്തരം അപമാനിച്ചു'; മാണി ഗ്രൂപ്പിലേക്ക് മടങ്ങണമെന്ന് ജോണിനെല്ലൂർ
കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും കേരള കോൺഗ്രസ്(എം)ലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടെന്നും മുൻ എംഎൽഎയായ ജോണി നെല്ലൂർ. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് ജോണി നെല്ലൂർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്ഭവൻ മാർച്ചിൽ മുൻ നിരയിൽ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോൾ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.
രാഹുൽ ഗാന്ധി വന്ന വേദിയിൽ കസേര നൽകിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാർട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
Leave A Comment