'ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നത്'; പ്രവര്‍ത്തരോട് ക്ഷോഭിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആള്‍ കുറഞ്ഞതില്‍ പ്രവര്‍ത്തരോട് ക്ഷോഭിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. എന്താണ് ബൂത്തിന്‍റെ ജോലിയെന്നും ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ തൃശ്ശൂര്‍ മണ്ഡലത്തിലെ പോര്‍ക്കളം വ്യക്തമായിരിക്കുകയാണ്. കെ മുരളീധരന്‍ കോണ്‍ഗ്രസിന് വേണ്ടിയും വി എസ് സുനിൽ കുമാർ എല്‍ഡിഎഫിന് വേണ്ടിയും സുരേഷ് ഗോപി ബിജെപിക്ക് വേണ്ടിയുമാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ തൃശ്ശൂരില്‍ പ്രചരണ രംഗത്ത് ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന സുനില്‍ കുമാറിനും സുരേഷ് ഗോപിക്കുമൊപ്പം ഓടിയെത്താന്‍ കെ മുരളീധരന് കഠിനാധ്വാനം ചെയ്യേണ്ടിവരും.
പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആളുകളുടെ എണ്ണം കുറഞ്ഞതിന്‍റെ പേരില്‍ സുരേഷ് ഗോപി പ്രവര്‍ത്തരോട് ക്ഷോഭിച്ചത്.
Leave A Comment