രാഷ്ട്രീയം

ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ വിശദമാക്കി. ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നായിരുന്നു വിഡി സതീശന്‍റെ ആരോപണം. 

അതേ സമയം, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്നും രംഗത്ത് എത്തി. രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണ്. ഫോണിലും സംസാരിച്ചിട്ടില്ലെന്ന് ഇപി പറഞ്ഞു.

Leave A Comment