‘തട്ടിപ്പിന് ഇരയായവരുടെ പണം തിരികെ നൽകണം, നിയമത്തിനായി പാർലമെന്റിൽ പോരാടും’; സുരേഷ് ഗോപി
തൃശൂര്‍: കരുവന്നൂർ തട്ടിപ്പിന് ഇരയായവരുടെ പണം തിരിച്ചുകിട്ടണമെന്ന് സുരേഷ് ഗോപി. പണം തിരികെ നൽകിയില്ലെങ്കിൽ അത് നൽകാനുള്ള നിയമത്തിനായി പാർലമെന്റിൽ പോരാടും. എന്റെ മുന്നിൽ ജനങ്ങളാണ്. അവർക്കുവേണ്ടത് ചെയ്തുകൊടുക്കും.
ബിജെപി സിപിഐഎം ഡീൽ ഉണ്ടെന്ന് പറഞ്ഞ കെ മുരളീധരനോട് ED-യുടെ മുന്നിൽ സത്യാഗ്രഹമിരിക്കാൻ പറ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. നോട്ടീസ് മാത്രമേ ഉള്ളു നടപടി ഇല്ല എന്നാണ് മുരളീധരൻ പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഇഡി ഉടൻ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം
Leave A Comment