രാഷ്ട്രീയം

ശശി തരൂരിന് വേണ്ടി തിരുവനന്തപുരത്ത് പ്രകാശ് രാജ് രംഗത്ത്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടൻ പ്രകാശ് രാജ്. താൻ കോൺഗ്രസുകാരൻ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങൾ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ് ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി രാജാവാണെന്നും രാജാവിന് എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

Leave A Comment