രാഷ്ട്രീയം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ? വലിയ ആളുകളെ സംരക്ഷിക്കാനുളള ശ്രമം: ചെന്നിത്തല

കോഴിക്കോട്:  ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും  യഥാർത്ഥ പ്രശ്നത്തിൽ നിന്നും വഴി മാറിപ്പോകരുതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന ചോദ്യമുയർത്തിയ ചെന്നിത്തല, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. 

'സർക്കാർ വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിൻ്റെ നിഴലിൽ നിർത്താൻ ആവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave A Comment