ചരമം

പുത്തൻചിറയിൽ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

പുത്തൻചിറ: പുത്തൻചിറയിൽ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തേരി പൂതോളിപറമ്പിൽ കുട്ടൻ മകൻ 24  വയസുള്ള അമൽ ആണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് മുതലാണ് അമലിനെ കാണാതായത്. ഇന്ന് പുലർച്ചെയായിട്ടും കാണാതായതിനെ തുടർന്ന്  വീട്ടുകാർ  പോലീസിൽ പരാതി നല്കാൻ ഇരിക്കുകയായിരുന്നു.രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

 മാള ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. 

സംസ്കാരം നാളെ (28/5) രാവിലെ 9 ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ. കുന്നത്തേരി അംഗണവാടി  വർക്കർ ഷീലയാണ് അമലിന്റെ അമ്മ.

Leave A Comment