തങ്കം തിളങ്ങി; സ്വര്‍ണവില പവന് 44,000 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 44,000 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,500 രൂപയായിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില 44,000 രൂപയിലെത്തുന്നത്.
24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 48,000 രൂപയായി. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 6,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റില്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവില താഴേയ്ക്കായിരുന്നു.
വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 പൈസ വര്‍ധിച്ച് 80.70 രൂപയും എട്ട് ഗ്രാമിന് 5.60 രൂപ വര്‍ധിച്ച് 645.60 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,935.60 യുഎസ് ഡോളറായി.
Leave A Comment