കുന്നുകരയില്‍ രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ ചാര്‍ജ്ജ് ചെയ്യുന്നു; ജാഗ്രത നിര്‍ദേശവുമായി കെ എസ് ഇ ബി
കുന്നുകര: കെ. എസ്. ഇ. ബി. കുന്നുകര സെക്ഷന്റെ പരിധിയിൽ കുന്നുകര ചെങ്ങമനാട് റോഡിൽ ചുങ്കം പെട്രോൾ പമ്പിന് സമീപം പടിഞ്ഞാറ് ഭാഗത്തായി പ്രധാന റോഡിൽ സ്ഥാപിച്ചിട്ടുള്ള ചുങ്കം ട്രാൻസ്‍ഫോർമർ ചന്ദ്രത്തിൽക്കടവ് ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള പുതുശ്ശേരി ട്രാൻസ്‌ഫോർമർ എന്നിവ തൊട്ടടുത്ത ദിവസങ്ങളിൽ ചാർജ്ജ് ചെയ്യുന്നതാണ്.അതിനാൽ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ഈ സ്ഥലങ്ങളിളിലൂടെയുള്ള സുരക്ഷിതമായ അകലം പാലിച്ച് മാത്രം സഞ്ചരിക്കുന്ന പരിസരവാസികൾ ജാഗ്രത പാലിച്ച് സഞ്ചരിക്കണമെന്നും കുന്നുകര സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Leave A Comment