ബിസിനസ്

സെൻസെക്സ് 300പോയന്റ് ഉയർന്നു: വിപണിയിൽ റിക്കാർഡ് നേട്ടം

മുംബൈ: ഓഹരിവിപണിയിൽ റിക്കാർഡ് നേട്ടം. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 300 പോയിന്‍റ് ഉയർന്ന് സൂചിക 65,000ത്തിന് മുകളിലെത്തി. നിഫ്റ്റി 94 പോയിന്‍റ് നേട്ടത്തിൽ 19,283ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാംസി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയിലെ ആദ്യ അഞ്ച് നേട്ടക്കാർ. മറുവശത്ത് പവർ ഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി, സൺ ഫാർമ, യുപിഎൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്.

അർധവാർഷിക അടിസ്ഥാനത്തിൽ വീക്ഷിച്ചാൽ ഇന്ത്യൻ ഓഹരി ഇൻഡക്സുകളിൽ അതിശക്തമായ കുതിച്ചുചാട്ടമാണ് ജനുവരി-ജൂണ്‍ കാലയളവിലുണ്ടായിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Leave A Comment