വരാന്‍ പോകുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍
തിരുവനന്തപുരം: ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഓണംപ്രമാണിച്ചും മറ്റുമുള്ള തുടര്‍ച്ചയായ അവധിദിനങ്ങളാണ് അടുത്ത ദിവസങ്ങൾ. ഈ മാസം 27 മുതലുള്ള അഞ്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി ബാങ്ക് അവധിയാണ്. 27 ഞായറാഴ്ചയാണ്.
തൊട്ടടുത്തത് ഉത്രാടദിനമാണ്. ചൊവ്വാഴ്ച തിരുവോണം. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. ചുരുക്കത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും.
സെപ്റ്റംബര്‍ മാസത്തിലും ബാങ്കുകളുടെ അവധി ദിനങ്ങള്‍ക്ക് കുറവില്ല. ഏതാണ്ട് ഒന്‍പത് അവധിദിനങ്ങളാണ് സെപ്റ്റംബറിലുള്ളത്. 03,10,17,24 ഞായറാഴ്ച. ആറിന് ശ്രീകൃഷ്ണ ജന്മാഷ്ടമി. ഒന്‍പത് രണ്ടാം ശനി. 23ന് നാലാം ശനി. 22ന് ശ്രീനാരായണ ഗുരു സമാധി. 27ന് നബിദിനം.
തുടര്‍ച്ചയായ അവധി ദിനങ്ങൾ നിമിത്തം എടിഎം കേന്ദ്രീകരിച്ച് പരമാവധി പണം നിറയ്ക്കാനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട്.
Leave A Comment