ചതയത്തിൽ തിളങ്ങി സ്വർണ്ണം; പവന് 120 രൂപ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 44,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,515 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിരുവോണ ദിവസം പവന് 240 രൂപയുടെ വര്‍ധനവാണുണ്ടായത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 48,120 രൂപയായിരുന്നു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,015 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓണനാളുകളില്‍ സ്വര്‍ണവില വര്‍ധന പ്രകടമാണ്.
രണ്ടാഴ്ച മുന്‍പ് മുതല്‍ ജ്വല്ലറികളില്‍ വില്‍പന വര്‍ധിക്കാന്‍ തുടങ്ങിയെന്നും നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ അഡ്വാന്‍സ് ബുക്കിംഗ് ലഭിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 80.70 രൂപയും എട്ട് ഗ്രാമിന് 645.60 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,945.10 യുഎസ് ഡോളറായിട്ടുണ്ട്.
Leave A Comment