ബിസിനസ്

അ​ദാ​നി കും​ഭ​കോ​ണം: വി​ദേ​ശ പൗ​ര​ന്മാ​രു​ടെ ഇ​ട​പെ​ട​ലി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

ന്യു​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ലി​സ്റ്റ​ഡ് ക​മ്പ​നി ഓ​ഹ​രി​ക​ളി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ര​ഹ​സ്യ​നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് ഗൗ​തം അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട് എ​ന്ന​തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നു. ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ജേ​ണ​ലി​സ്റ്റ്‌​ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ദാ​നി​യു​ടെ ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ര​ണ്ടു വി​ദേ​ശി​ക​ളും നേ​രി​ട്ട് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന വി​വ​രം തെ​ളി​യി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെന്ന് സെ​ബി അ​ന്വേ​ഷ​ണ സം​ഘം പറഞ്ഞു.

ര​ണ്ട് വി​ദേ​ശ​പൗ​ര​ന്മാ​രാ​ണ് അ​ദാ​നി ക​മ്പ​നി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ഇ​ട​പെ​ട്ട​ത് എ​ന്ന​ത് നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. നാ​സി​ര്‍ അ​ലി ഷ​ബാ​ന്‍, ചാം​ഗ് ചും​ഗ് ലിം​ഗ് എ​ന്നി​വ​രാ​ണി​തി​ന്നാണ് റി​പ്പോ​ര്‍​ട്ട്.

ചാം​ഗ് ചും​ഗ് ലിം​ഗ് സ്ഥാ​പി​ച്ച ക​മ്പ​നി​യി​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ത് ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​ണ്. ഇ​യാ​ള്‍​ക്ക് പി​ന്നീ​ട് അ​ദാ​നി​യു​ടെ ക​മ്പ​നി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​യി​ട്ടു​ണ്ടെന്നാണ് റിപ്പോർട്ട്. യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​സി​ര്‍ അ​ലി ഷ​ബാ​ന്‍ അ​ദാ​നി ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി ന​ല്കി​യി​ട്ടു​ണ്ട് എ​ന്ന​തി​ന് തെ​ളി​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ജേ​ണ​ലി​സ്റ്റ്‌​സി​നു കി​ട്ടി​യി​ട്ടു​ണ്ട്.

ഈ ​ഇ​ട​പാ​ടു​ക​ളി​ല്‍ അ​ദാ​നി ക​മ്പ​നി​ക്ക് അ​റി​വു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ര​ണ്ട് ത​ര​ത്തി​ലു​ള്ള നി​യ​മ​ ലംഘ​ന​മു​ണ്ടാ​കും.75 ശ​ത​മാ​നം ക​മ്പ​നി​യു​ടെ പ്ര​മോ​ട്ട​ര്‍​മാ​ര്‍ കെെയില്‍ വെ​ക്കു​ക​യും 25 ശ​ത​മാ​നം ഓ​ഹ​രി​പ​ങ്കാ​ളി​ത്തം ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം.

എ​ന്നാ​ല്‍ ഈ 25 ​ശ​ത​മാ​നം ഓ​ഹ​രി​ക​ളി​ലേ​ക്കും അ​ദാ​നി​യു​ടെ നി​ഴ​ല്‍ ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ഉ​ണ്ടാവു​ക​യും പ്ര​മോ​ട്ട​ര്‍​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ത്തം ഉ​ണ്ടാവു​ക​യും ചെ​യ്തി​രി​ക്കു​ന്നു എ​ന്നാ​താ​കും ഒ​ന്നാ​മ​ത്തെ ലം​ഘ​നം. ര​ണ്ടാ​മ​ത്തേ​ത്, ഇ​ത്ത​രം നി​ഴ​ല്‍ ക​മ്പ​നി​ക​ള്‍ വ​ഴി ഓ​ഹ​രി വാ​ങ്ങി ഓ​ഹ​രി​യു​ടെ വി​പ​ണി വി​ല ഉ​യ​ര്‍​ത്തു​ക​യും അ​തി​ന്‍റെ പ്ര​യോ​ജ​നം പ്ര​മോ​ട്ട​ര്‍​മാ​രാ​യ അ​ദാ​നി ഗ്രൂ​പ്പി​ന് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ്.

അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ര്‍​ഗ​നൈ​സ്ഡ് ക്രൈം ​ആ​ന്‍​ഡ് ക​റ​പ്ഷ​ന്‍ റി​പ്പോ​ര്‍​ട്ടിം​ഗ് പ്രോ​ജ​ക്ട് (ഒ​സി​സി​ആ​ര്‍​പി) ആ​ണ് അ​ദാ​നി സ്വ​ന്തം ക​മ്പ​നി​ക​ളി​ല്‍ ത​ന്നെ ര​ഹ​സ്യ​മാ​യി നി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞദി​വ​സം പു​റ​ത്തു​വി​ട്ട​ത്.

നി​ഴ​ല്‍ ക​മ്പ​നി​ക​ള്‍ വ​ഴി അ​ദാ​നി വി​ദേ​ശ​ത്തേ​ക്ക് പ​ണ​മൊ​ഴു​ക്കി​യെ​ന്നും ഇ​ന്ത്യ​ന്‍ സ്റ്റോ​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ ആ​രോ​പ​ണം.

അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​ര്‍ വ​ഴി വി​ദേ​ശ​ത്തെ നി​ഴ​ല്‍ ക​മ്പ​നി​ക​ളി​ലൂ​ടെ അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളി​ല്‍ ത​ന്നെ തി​രി​ച്ച് നി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന​താ​ണ് ഒ​സി​സി​ആ​ര്‍​പി റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ല്‍. 2013 - 2018 കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

അ​ദാ​നി ക​മ്പ​നി​ക​ളു​ടെ പ​ണം വ്യാ​ജബി​ല്ലു​ക​ള്‍ ഉ​ണ്ടാ​ക്കി ആ​ദ്യം വി​ദേ​ശ​ത്തെ നി​ഴ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കും. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ നി​ക്ഷേ​പം എ​ന്ന പേ​രി​ല്‍ സ്വ​ന്തം ഓ​ഹ​രി​ക​ള്‍ ത​ന്നെ അ​ദാ​നി വാ​ങ്ങും. ഇ​തുവ​ഴി ഓ​ഹ​രി വി​ല കൃ​ത്രി​മ​മാ​യി ഉ​യ​ര്‍​ത്തി അ​ദാ​നി പ​ണം ത​ട്ടി​യെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

ആദാനി ഗ്രൂപ്പിന്‍റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സം​ഭ​വ​ത്തി​ല്‍ എ​ന്തു​കൊ​ണ്ട് ഗൗ​തം അ​ദാ​നി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന് ചോ​ദി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ദാ​നി​ക്കെ​തി​രാ​യ തെ​ളി​വു​ക​ളി​ല്‍ സം​യു​ക്ത പാ​ര്‍​ല​മെന്‍ററി സ​മി​തി (ജെ​പി​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Leave A Comment