സ്വർണ്ണവില പവന് അരലക്ഷം; രാജ്യത്തെ ഉയർന്ന നിരക്ക് തമിഴ്നാട്ടിൽ
ചെന്നൈ: തമിഴ്നാട്ടിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. 22 ക്യാരറ്റ് സ്വർണത്തിന് പവന് 50,000 രൂപയിലെത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 6,265 രൂപയായി. 24 ക്യാരറ്റ് സ്വർണത്തിന് 304 രൂപ കൂടി 54,544 രൂപയിലും എത്തി. കേരളത്തിൽ 22 ക്യാരറ്റ് സ്വർണ്ണം പവന് 49,360 രൂപയാണ് ഇന്നത്തെ നിരക്ക്.
Leave A Comment