ബിസിനസ്

ടേസ്റ്റി കുക്കുമായി കൈകോർക്കാൻ എറണാകുളത്ത്‌ കാമ ഫുഡ്സ്

കൊച്ചി: അകാലത്തിൽ വിട പറഞ്ഞ കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്ന മിനി ആർ മേനോന്റെ മകളായ ഇന്ദുലേഖ സ്വയം തൊഴിൽ സംരംഭത്തിലേക്ക്. കാമ  ഫുഡ്സ് എന്ന്  പേരിട്ടിരിക്കുന്ന കമ്പനി ടേസ്റ്റി കുക്ക് എന്ന പ്രസിദ്ധമായ ദോശ, ഇഡ്ഢലി, അപ്പം മാവിന്റെ ജില്ലാ  തല വിതരണമാണ് ഏറ്റെടുത്തിരിക്കുന്നത്.  എറണാകുളം ബി.ടി.എച്ചിൽ നടന്ന സംരംഭത്തിന്റെ ഉദ്ഘാടനം എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നിർവ്വഹിച്ചു.

കോർപറേഷൻ കൗൺസിലർ  പത്മജ മേനോൻ , ബി.ജെ പി ജില്ലാ പ്രഭാരി  സജികുമാർ , ടേസ്റ്റി കുക്ക് ഓണർ  മോഹൻ കുമാർ , ദേവീ ഫുഡ്സ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ  വി സെൽവകുമാർ . മുൻ കൗൺസിലർ പി.കെ കൃഷ്ണകുമാർ , തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പ് സി.ഇ.ഒ. കൃഷ്ണകുമാർ വർമ്മ ചടങ്ങിന് നേതൃത്വം നൽകി.

Leave A Comment