ഇന്ത്യയുടെ വിദേശനാണ്യ ശേഖരം രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യനിധിയിലെ ശോഷണം തുടരുന്നു. പുതിയ കണക്കുകൾ പ്രകാരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്തിന്റെ കരുതൽ ധനശേഖരം.
സെപ്റ്റംബർ 16 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന് കരുതൽധനമായി 545.652 ബില്യൺ ഡോളർ ലഭ്യമാണ്. ഇതിൽ 484.901 ബില്യൺ ഡോളർ മൂല്യമുള്ള കറൻസിയും 38.816 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണവുമുൾപ്പെടുന്നു. സെപ്റ്റംബർ ഏഴിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ കരുതൽധനം 550.871 ബില്യൺ ഡോളർ ആയിരുന്നു.
തുടർച്ചയായ ഏഴാം ആഴ്ചയാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബർ ഏഴ് മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ കരുതൽധനത്തിൽ 5.22 ബില്യൺ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 2020-ന് ശേഷം ആദ്യമായാണ് വിദേശനാണ്യ ശേഖരം ഇത്രയും താഴ്ന്ന നില രേഖപ്പെടുത്തുന്നത്.
Leave A Comment