ബിസിനസ്

സ്വര്‍ണവിലയിൽ വർധന

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 280 രൂപയുടെ വര്‍ധനയോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയായി ഉയര്‍ന്നു.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

കഴിഞ്ഞമാസം 27ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 36,640 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ദിവസങ്ങള്‍ക്കിടെ, 800 രൂപയില്‍ അധികമാണ് വില ഉയര്‍ന്നത്.

Leave A Comment