ട്രെയിനിൽനിന്നു ഉപേക്ഷിച്ച നിലയിൽ നാലു കിലോ കഞ്ചാവ് കണ്ടെടുത്തു
ആലുവ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് സംഘം ട്രെയിനിൽ നടത്തിയ റെയ്ഡിൽ ഉപേക്ഷിച്ച നിലയിൽ 4.3 കിലോ കഞ്ചാവ് കണ്ടെത്തി. ലോകമാന്യ തിലകിൽനിന്നു തിരുവനന്തപുരം വരെ പോകുന്ന നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് ലഭിച്ചത്. ആലുവ എക്സൈസ് റേഞ്ച് ഓഫീസും ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി.
ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ്, ആർപിഎഫ് അസി. സബ് ഇൻസ്പെക്ടർ വി.എ. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Leave A Comment