വെള്ളിക്കുളങ്ങരയിൽ വീടിൻ്റെ വാതിൽ തകർത്ത് പതിനൊന്നര പവന്‍ സ്വർണ്ണാഭരണങ്ങൾ കവർന്നു
കൊടകര: വെള്ളിക്കുളങ്ങരയിൽ ആളില്ലാത്ത വീടിൻ്റെ വാതിൽ തകർത്ത് പതിനൊന്നര പവന്‍ സ്വർണ്ണാഭരണങ്ങൾ കവർന്നു. കൊടുങ്ങ വില്ലൻ വീട്ടിൽ ഉസ്മാന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ ഒന്നാം നിലയിലെ പുറകിലുള്ള വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 92 ഗ്രാം സ്വർണ്ണമാണ് മോഷ്ടിച്ചത്.
ഉസ്മാൻ ഗൾഫിലാണ്. ഭാര്യ ഹസീനയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഇവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Leave A Comment