ക്രൈം

കൊച്ചിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം റിട്ട എസ്ഐ തൂങ്ങി മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ശേഷം റിട്ട എസ്ഐ തൂങ്ങി മരിച്ചു.ചേരനല്ലൂർ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് മരിച്ചത്. 

ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. 

തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

Leave A Comment