പ്രകൃതിവിരുദ്ധ പീഡനം ; പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ
കൊടുങ്ങല്ലൂർ : പോക്സോ കേസിൽ പ്രതിയ്ക്ക് 20 വർഷം കഠിന തടവും 1ലക്ഷം രൂപ പിഴയും. 2013 ൽ എടവിലങ്ങിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായഎടവിലങ്ങ് കുന്നത്ത് സുമേഷ് (41)നെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ശ്രീ കെ പി പ്രദീപ് 20 വർഷം കഠിന തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ .എൻ സിനിമോൾ ഹാജരായി. പ്രോസിക്യൂഷൻ സഹായികളായി പോലീസ് ഉദ്യോഗസ്ഥരായ രജനി ടി ആർ ,ഉണ്ണികൃഷ്ണൻ എന്നിവരും ഹാജരായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പി കെ പത്മരാജൻ, എ എസ് ഐ മാരായ ബിജു ജോസ് , സുനിൽ കുമാർ എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.
Leave A Comment