വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ : യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഢിപ്പിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. വിവാഹിതയായ യുവതിയെ വിവാഹം കഴിക്കാമെന്നും കുട്ടികളെ സംരക്ഷിച്ചു കൊള്ളാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന് കളഞ്ഞ കേസ്സിലെ പ്രതിയായ മേത്തല വി പി തുരുത്ത് സ്വദേശി ഊലിക്കര വീട്ടിൽ അഖിൽ ലാൽ എന്ന അഖിൽ മോൻ (28)ആണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് കുട്ടിക്കൊണ്ട് വന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment