ക്രൈം

ട്രെയിനിൽ മദ്യം നൽകി മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ മദ്യം നൽകി മലയാളി വിദ്യാർഥിനിയെ സൈനികൻ പീഡിപ്പിച്ചു. മണിപ്പാൽ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്.

സംഭവത്തിൽ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്സ്പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

പ്രതി ജമ്മു കാഷ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ട്രെയിനിന്‍റെ അപ്പർ ബർത്തിൽ യുവതിക്കൊപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Leave A Comment