ക്രൈം

പോക്സോ കേസ് പ്രതിക്ക് 25 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂർ: പേരക്ക നൽകാമെന്ന് പറഞ്ഞ് വീടിന്റെ തൊട്ടടുത്തള്ള അയല്‍വീടിന്റെ പുറത്തുള്ള ബാത്ത് റൂമിലേക്ക് കൂട്ടി കൊണ്ട് പോയി അതിജീവിതയെ പീഡനത്തിനു വിധേയമാക്കിയതിന് അതിവേഗ സ്പെഷ്യൽ പോക്സോ കോടതി 25 വർഷം തടവിനും, 250,000/- രൂപ പിഴയായും ശിക്ഷ വിധിച്ചു. കുറ്റിച്ചിറ പില്ലാര്‍മുഴി, ഞാറ്റുവെട്ടി വിട്ടീല്‍ കറപ്പന്‍ മകന്‍ വേലായുധന്‍ എന്നയാളെയാണ് ചാലക്കുടി അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവായി.

 2013ൽ കൊടകര പോലീസ് എടുത്ത കേസിലാണ് വിധി. ചാലക്കുടി അതിവേഗ സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡജ് ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസ്സില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സുമേഷാണ്. കേസില്‍ വാദി ഭാഗത്തിനു വേണ്ടി ഹാജരായിരുന്നത് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ ടി ബാബുരാജനായിരുന്നു.

Leave A Comment