സ്പിരിറ്റ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ കാറിൽ കടത്തുകയായിരുന്ന അഞ്ഞൂറ് ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര നാദാപുരം കക്കാട്ട് പൊയിൽ വീട്ടിൽ ഷൈജു (43)വിനെയാണ് കൊടുങ്ങല്ലൂർ സി.ഐ ഇ.ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി അന്തിക്കാട് പുത്തൻപീടിക സ്വദേശി ഇക്കണ്ടം പറമ്പിൽ സുനിലി (35)നെ ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് സ്പിരിറ്റുമായി തൃശൂർ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ആലുവ എടയപ്പുറത്തെ വാടക വീട് കേന്ദ്രീകരിച്ച് ഇവർ സ്പിരിറ്റ് കച്ചവടം നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയെ ആലുവ എടയപ്പുറത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എ.എസ്ഐ. മാരായ മുഹമ്മദ് സിയാദ്, ജോസി, എസ്.സി.പി.ഒ ജെമേഴ്സൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment