ക്രൈം

മാളയിലെ ആക്രമണം: അഞ്ച് പ്രതികൾ അറസ്റ്റിൽ

മാള: മാളയിലെ ടൈൽസ്  കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടയുടമയെയും ജീവനക്കാരനെയും ആക്രമിച്ച  അഞ്ച് പ്രതികൾ അറസ്റ്റിൽ.  അതിരപ്പിള്ളിയിലുള്ള റിസോർട്ടിന്റെ പണികൾക്ക് ടൈൽസ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികൾ എല്ലാവരും ടൈൽസ് ജോലിക്കാരനാണ്. 

മാള കാവനാട് ടൈല്‍സ് വിപണന കേന്ദ്രത്തില്‍ മാരകായുധങ്ങളുമായി എത്തി കടയുടമയേയും, ജീവനക്കാരനേയും ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് അഞ്ച് പേര്‍ അറസ്റ്റില്‍ ആയിട്ടുള്ളത്.  വെള്ളിക്കുളങ്ങര കളപ്പുരക്കൽ ഷാരോൺ(29), മേക്കാടൻ ശാലോം (24), മേക്കാടൻ ശരത്ത്(26) ,  ശൂനിപ്പറമ്പിൽ അലൻ(19) , മോനടി തെക്കൂടൻ വിപിൻ (24) എന്നിവരെയാണ്  മാള പോലീസ് എസ് എച്ച് ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട്  നാല്  മണിക്കാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളിയിലുള്ള റിസോർട്ടിന്റെ പണികൾക്ക് ടൈൽസ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. പ്രതികൾ ടൈൽസ് ജോലിക്കാരനാണ്. 5 പ്രതികളും മാരകായുധങ്ങളുമായി സ്ഥാപനത്തിലേക്ക് അതിക്രമിച്ചുകയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കകയും കടയുടമയെ അഖിലിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയും തടയാൻ ചെന്ന ജീവനക്കാരനെ കത്തിയും ഇടിക്കട്ടയും കമ്പിവടികളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇരു കൂട്ടർക്കും പരിക്ക് പറ്റി മാള സ്വകാര്യ ആശുപ്പത്രിയിൽ പ്രവേശിച്ചു.  

പിടിയിലായ  5 പേരും വെളളികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിരവധി അടിപിടി കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.എസ് ഐ മാരായ വി വി വിമൽ , സി കെ സുരേഷ്, എ എസ് ഐ  സാജിത, ഡ്രൈവർ ആന്റോ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Comment