ക്രൈം

കൊടുങ്ങല്ലൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. പടിഞ്ഞാറെ നടയിൽ ബൈപ്പാസ് സർവ്വീസ് റോഡിലുള്ള കള്ള് ഷാപ്പിന് സമീപമുള്ള പാലത്തിനടുത്താണ് 30 സെൻ്റീമീറ്റർ വലുപ്പമുള്ള കഞ്ചാവ് ചെടി എക്സൈസ് സി.ഐ സുരേഷും സംഘവും കണ്ടെത്തിയത്. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. 

പ്രീവെന്റിവ് ഓഫീസർമാരായ ജയദേവൻ, ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ അനുരാജ്, ഡ്രൈവർ ഫ്രൻസി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave A Comment