എറണാകുളത്ത് ആനക്കൊമ്പ് പിടികൂടി
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍ മോഹന്‍ എന്നിവരും വാങ്ങാനായിയെത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളുമാണ് അറസ്റ്റിലായത്.
ആനക്കൊമ്പ് വിൽപ്പന നടത്തുന്പോഴാണ് ഇവരെ പിടികൂടിയത്. അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം. ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലൈയിംഗ് സ്ക്വാഡും ഫോറസറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
Leave A Comment