കാപ്പ ചുമത്തി നാടുകടത്തി
വെളളിക്കുളങ്ങര: റൗഡിയെ പൊലീസ് നാടുകടത്തി. കുപ്രസിദ്ധ റൗഡിയും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാലപൊട്ടിക്കല്‍ കേസ്സുകളിലെ പ്രതിയുമായ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി പണ്ടാരപറമ്പില്‍ വീട്ടില്‍ അമലിനെയാണ് (24 ) കാപ്പ ചുമത്തി നാടുകടത്തിയത്. കൊരട്ടി, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ മാലപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 7 ഓളം കേസ്സുകളില്‍ പ്രതിയാണ് ഇയാൾ.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ എസ് പി നവനീത് ശര്‍മ്മ നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ഒരുവര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
വെളളിക്കുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ എൻ സുജാതന്‍പിളള, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി ടി ഡേവിസ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രതിയെ പിടികൂടി ഉത്തരവ് നടപ്പാക്കി. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്
Leave A Comment