വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ച കേസില്‍ ചാലക്കുടിയില്‍ ഒരാള്‍ അറസ്റ്റില്‍
ചാലക്കുടി: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ച കേസില്‍ ഒരാളെ ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍ അറസ്റ്റ് ചെയ്തു. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജു(54)ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ നിന്നും ഇവ പിടിച്ചെടുത്തത്.
സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അസി. ഇന്‍സ്‌പെക്ടര്‍മാരായ ജെയ്‌സണ്‍ ജോസ്, കെ എന്‍ സുരേഷ്, ഇ പി ദിബോസ്, പി പി ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment