ക്രൈം

സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിച്ച കേസിൽ മാളയില്‍ 2 പേര്‍ അറസ്റ്റിൽ

മാള: സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ 2 പ്രതികൾ അറസ്റ്റിൽ . മാള  വടമ അഷ്ടമിച്ചിറ സ്വദേശികളായ  കാത്തോളി വീട്ടിൽ 29 വയസുള്ള  വൈശാഖ് , കല്ലിങ്ങാപ്പുറം വീട്ടിൽ  42 വയസുള്ള  സുഷൻ എന്നിവരെയാണ് സ്ത്രീയെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ആക്രമിച്ച സംഭവത്തിൽ  മാള പോലീസ് അറസ്റ്റ് ചെയ്തത്. 

വൈശാഖിന്റെ കൂടെ ഒരു യുവതിയെ കണ്ട കാര്യം  വൈശാഖിന്റെ അമ്മയോടും യുവതിയുടെ വീട്ടിലും അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് പരാതിക്കാരിയെ വൈശാഖും, സുഷനും ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ആക്രമിച്ചത്. 

വൈശാഖിന് മാള പോലീസ് സ്റ്റേഷനിൽ 5 അടിപിടിക്കേസുകളും 
സുഷന്  ഒരു അടിപിടിക്കേസുമുണ്ട്. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബാഷി, കെ.ആർ. സുധാകരൻ, എ എസ് ഐ നജീബ്, എസ് സി പി ഒ മാരായ അഭിലാഷ്, ദിബീഷ്  എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Comment