ക്രൈം

സഹകരണ ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് 7 ലക്ഷത്തോളം രൂപ കൈപ്പറ്റി, പുത്തൻചിറ സ്വദേശി അറസ്റ്റില്‍

പുത്തൻചിറ: വ്യാജ സ്വർണ്ണം പണയം വെച്ച്  7 ലക്ഷത്തോളം രൂപ കൈപ്പറ്റിയ ആള്‍ അറസ്റ്റില്‍. പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ്പല തവണയായി വ്യാജ സ്വർണ്ണം പണയം വച്ച് 7 ലക്ഷത്തോളം രൂപ പുത്തൻചിറ സ്വദേശി കാട്ടുകാരൻ നാസര്‍ കൈപ്പറ്റിയത്. ബാങ്കിനെ കബളിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാള പോലീസാണ് നാസറിനെ അറസ്റ്റ് ചെയ്തത്.

Leave A Comment