ക്രൈം

അടക്ക മോഷ്ടാവ് വടക്കേക്കര പോലീസിന്റെ പിടിയിൽ

പറവൂർ:വീടുകളിൽ നിന്ന് പതിവായി അടയ്ക്ക മോഷ്ടിക്കുന്ന തൃശൂർ കണ്ടംകുളം തച്ചിപറമ്പിൽ വീട്ടിൽ അജിത് (43) പിടിയിലായി.

മൂത്തകുന്നം പഴയ ഫെറിക്കടവിന് സമീപത്തുള്ള വീടിൻ്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ഇയാളെ വടക്കേക്കര പൊലീസ് എസ്.ഐ.എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

Leave A Comment