ക്രൈം

സ്റ്റേഷനിൽ അതിക്രമിച്ച് കയറി പോലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊരട്ടി: സ്റ്റേഷനിൽ അതിക്രമിച്ചു കയറി പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അസഭ്യം പറഞ്ഞ് ആക്രമിച്ചയാളെ കൊരട്ടി സി.ഐ.ബി.കെ.അരുൺ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ചാലക്കുടി ചിതലൻ വീട്ടിൽ ജോണിയുടെ മകൻ സോജൻ (49) ആണ് അറസ്റ്റിലായത്. 29 ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്ന സംഭവം. സ്റ്റേഷനിലെ വാതിൽ തള്ളി തുറന്ന് കയറാൻ ശ്രമിച്ച ഇയാളോട് കാര്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞത് ആക്രമിക്കുകയായിരുന്നു.

 ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അമ്പതോളം കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് തർക്കമുണ്ടാക്കുകയും ആക്രമിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടും കേസുകൾ നിലവിലുണ്ട്. കൃത്യനിർവഹണത്തിനു തടസം നിന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment