ക്രൈം

വധശ്രമക്കേസിലെ പ്രതികൾ കൊടുങ്ങല്ലൂരില്‍ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍ :എറിയാട് പേ ബസറിലുള്ള ബെസ്റ്റ് ബേക്കറി ക്ക് മുന്നിൽ വച്ച് പേ ബസാർ സ്വദേശികളായ സിയാദിനേയും കൂട്ടുകാരൻ വിജീഷിനേയുo ദേഹോപദ്രവം ഏല്‌പിക്കുകയും
ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതികളെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

പ്രതികളായ പോനാക്കുഴി സിയാദ്, ഈരേഴത്ത് അൻസിൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ഇൻസ്പെക്ടർ ഇ ആര്‍  ബൈജുവിന്റെ നേതൃത്വത്തിൽ എസ് ഐ എന്‍ പി ബിജു സീനിയര്‍ സി പി ഒ  വിപിൻ,  സി പി ഒ   ജോസഫ്
എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്

Leave A Comment