വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം തട്ടി; യുവതി അറസ്റ്റില്‍
വെള്ളിക്കുളങ്ങര: സ്വകാര്യ സ്ഥാപനത്തില്‍ വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങിയ യുവതി പിടിയിലായി. ചൊക്കന നയാട്ടുകുണ്ട് വില്ലന്‍ വീട്ടില്‍ ഷഹാന (34) ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ സ്വര്‍ണ്ണം പണയം വച്ച് 70,000 രൂപ ഷഹാന സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയിരുന്നു. അതിന് ശേഷം സംശയം തോന്നിയ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പരിശോധന നടത്തിപ്പോഴാണ് പണയ സ്വര്‍ണ്ണം വ്യാജമാണെന്ന് മനസ്സിലായത്.
തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തി വെള്ളിക്കുളങ്ങര പോലീസിന് കൈമാറുകയായിരുന്നു. ഇവര്‍ ഇത്തരത്തില്‍ പല സ്ഥലത്തും വ്യാജ സ്വര്‍ണ്ണം പണയപ്പെടുത്തി പണം വാങ്ങിയതായും പിടി വീണ സ്ഥലങ്ങളില്‍ പണം തിരികെ നല്‍കി കേസ് ഒതുക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു.
Leave A Comment