ക്രൈം

കാറിലെത്തിയ ആറംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

കരുവന്നൂര്‍: പല്ലിശ്ശേരി കാവ് കാർത്തിക വേല കഴിഞ്ഞ് വന്നിരുന്ന യുവാവിനെ കാറിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. കരുവന്നൂർ പനംങ്കുളം എസ് എൻ ഡി പി ഹാളിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. 

കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പനങ്കുംളം സ്വദേശി കൈതക്കപ്പുഴ ത്യാഗരാജന്റെ മകൻ സത്യരാജൻ (47) ന് ആണ് വെട്ടേറ്റത്. ചേർപ്പ് പ്രഥാമിക ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യരാജിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. 

സത്യരാജിന്റെ കാലിനും കൈയ്ക്കും മുഖത്തും പരിക്കുണ്ട്. സംഭവത്തിൽ ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Comment