ക്രൈം

പോക്‌സോ കേസിൽ 59കാരന് അഞ്ചര വർഷം തടവും 50000 രൂപ പിഴയും

ചാലക്കുടി: സൈക്കിളിൽ പലചരക്കു കടയിൽ സാധനം വാങ്ങാൻ എത്തിയ 14 വയസ്സുകാരി പെൺകുട്ടിയെ കയറിപ്പിടിച്ച 59-കാരനെ വിവിധ വകുപ്പുകളിലായി അഞ്ചര വർഷത്തെ തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു കൊണ്ട് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ് വിധിച്ചു. 

ആളൂർ പോലീസ് ഇൻസ്പെക്ടർ 2022 ചാർജ് ചെയ്ത കേസിൽ കല്ലേറ്റുംകര താഴേക്കാട് പുഞ്ചൻപറമ്പിൽ മോഹനനെ (59)ആണ് കോടതി ശിക്ഷിച്ചത് .പിഴത്തുക അതിജീവിത യ്ക്ക് നൽകുന്നതിനും കോടതി നിർദ്ദേശിച്ചു പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് ബാബുരാജ് ഹാജരായി.

Leave A Comment