ക്രൈം

യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ:  കോട്ടപ്പുറം മുസരിസ് പാർക്കിൽ കുട്ടികളുമായി പാർക്കിൽ വന്ന യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസ്സിലെ പ്രതിയായ  പുല്ലൂറ്റ്  ചെന്തുരുത്തി വൈശാഖിനെയാണ്  കൊടുങ്ങല്ലൂർ പോലീസ്  അറസ്റ്റ് ചെയ്തത്.  പ്രതിയെ തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.   

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ
ഇ ആര്‍ ബൈജുവിന്റെ  നേതൃത്വത്തിൽ  എസ് ഐമാരായ ഹാറോൾഡ് ജോർജ്, രവി കുമാർ,  ഉല്ലാസ് പൂതോട്ട്,  അനിൽ മാരാരിക്കുളം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment