കൊടുങ്ങല്ലൂരിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ കാരേക്കാട്ട് വീട്ടിൽ ആദിത്യ കൃഷ്ണ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ് ചെയ്തത്. മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ കൈവശം വച്ച് ബൈക്കിൽ വരികയായിരുന്ന ഇയാളെ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആര്‍ ബൈജുവി ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ മാരായ ഹാറോൾഡ് ജോർജ്, സുരേഷ് ലെവൻ , രവികുമാർ എന്നിവർ ചേർന്ന് ടി കെ എസ് പുരത്ത് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സംഘത്തിൽ പോലീസുകാരായ സുനിൽ , സനേഷ് ,ഡേവീസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave A Comment