ക്രൈം

നാലുവയസ്സുകാരന് ക്രൂരമര്‍ദനം, അമ്മയും സുഹൃത്തും പിടിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റില്‍. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മര്‍ദിച്ചിരുന്നതായാണ് പരാതി. കുഞ്ഞിന്റെ കാല്‍പ്പാദം ഗ്യാസ് സ്റ്റൗവില്‍വെച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം തുടര്‍ന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടില്‍നിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Leave A Comment