കടം നൽകിയില്ല; രാത്രിയില്‍ യുവാക്കള്‍ കടയടിച്ചു തകര്‍ത്തു, സംഭവം പൊറുത്തുശേരിയില്‍
ഇരിങ്ങാലക്കുട:പൊറുത്തിശ്ശേരിയിൽ കടം നൽകാത്ത വെരാഗ്യത്തിൽ കടയിൽ കയറി ആക്രമണം. പൊറുത്തിശ്ശേരി കണ്ണംമ്പുഴ വീട്ടിൽ ദേവസിയുടെ വീടിനോട് ചേർന്ന കടയിലാണ് സംഭവം. കടയിൽ വെള്ളം വാങ്ങാൻ എത്തിയ യുവാക്കൾക്ക് പണം ഇല്ലാത്തതിനാൽ വെള്ളം തരാൻ സാധ്യമല്ല എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ഗൂഗിൾ പേ ചെയ്ത് വെള്ളം വാങ്ങുകയും കടയിലുള്ളവരെ ഭീഷണി പെടുത്തിയെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രിയിൽ തിരികെ എത്തി കടയും വീടും അടിച്ച് തകർക്കുകയായിരുന്നുവെന്ന് ഇരിങ്ങാലക്കുട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Leave A Comment