കിള്ളിമംഗലം ആൾക്കൂട്ടമർദ്ദനം; 11 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്
തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ടമർദ്ദനത്തിൽ 11 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പൊലീസ് പു റത്തുവിട്ടിരുന്നു. കേസിൽ നാലുപേർ അറസ്റ്റിലായിരുന്നു.
അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41) , ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 )എന്നിവരാണ് അറസ്റ്റിലായത്. അടയ്ക്ക മോഷണ മാരോപിച്ച് സന്തോഷ് എന്ന 32കാരനെ മർദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Leave A Comment